കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസജീവിത പരിശീലക സംഗമം 30ന് കുമളിയില്‍   

  കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസജീവിത പരിശീലക സംഗമം 30ന് കുമളിയില്‍   

May 28, 2026 - 11:47
 0
  കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസജീവിത പരിശീലക സംഗമം 30ന് കുമളിയില്‍   
This is the title of the web page

ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ മുഴുവന്‍ ഇടവകകളില്‍നിന്നുമുള്ള വിശ്വാസജീവിത പരിശീലകരുടെ സംഗമം 30ന് കുമളി സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന സംഗമം രൂപതാ മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇടവകതല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി തയാറാക്കിയ 'ലൈറ്റ്' എന്ന പുതിയ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും. കുമളി, അണക്കര ഫൊറോനകളുടെ സംയുക്ത നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. രൂപതാ വികാരി ജനറല്‍ റവ. ഡോ. ജോസഫ് വെള്ളമറ്റം, റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, കുമളി ഫൊറോനാ വികാരി റവ. ഡോ. മാത്യു കല്ലറയ്ക്കല്‍, രൂപതാ വിശ്വാസജീവിത പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. തോമസ് വാളമനാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. രൂപതയുടെ വിവിധ ഫൊറോനകളില്‍നിന്ന് 2500ലേറെ വിശ്വാസ ജീവിത പരിശീലകര്‍ പങ്കെടുക്കും. വിശ്വാസജീവിത പരിശീലന രംഗത്ത് 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെ ചടങ്ങില്‍ അനുമോദിക്കും. കൂടാതെ 2025-26 അധ്യയന വര്‍ഷത്തില്‍ വിവിധ ഇനങ്ങളില്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കുള്ള ട്രോഫികളുടെ വിതരണവും വിവിധ കലാപരിപാടികളും സംഗമത്തോടനുബന്ധിച്ച് നടക്കുമെന്ന് രൂപത ഡയറക്ടര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow