കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഡോക്ടറെ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു: ഉത്തരവിനെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഡോക്ടറെ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു: ഉത്തരവിനെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി

ഇടുക്കി: കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഡോക്ടറെ മെഡിക്കല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ്. ഒരു പതിറ്റാണ്ടത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ ഇവിടെയുള്ളപ്പോഴാണ് ഈ നടപടി. സംഘടനാ നേതാവിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും ആക്ഷേപമുണ്ട്. ഈ ഡോക്ടര്‍ സംഘടനയില്‍ അംഗമല്ലാത്തതിനാലാണ് മെഡിക്കല്‍ ഓഫീസര്‍ ചുമതല നല്‍കാത്തതെന്ന പരാതിയും ശക്തമാണ്. ഇതില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധവുമായി രംഗത്തുവത്തുവന്നു. സീനിയര്‍ ഡോക്ടറുടെ സേവനം ലഭിക്കുമെന്നിരിക്കെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ജൂനിയര്‍ ഡോക്ടറെ മെഡിക്കല്‍ ഓഫീസറാക്കിയ നടപടിക്കെതിരെ പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രമേയം പാസാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഡോക്ടറെ മെഡിക്കല്‍ ഓഫീസറാക്കണമെന്നും ആശുപത്രിയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം. 15 അംഗങ്ങള്‍ പങ്കെടുത്ത കമ്മിറ്റിയില്‍ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാഞ്ചിയാര്‍ പഞ്ചായത്ത് ഭരണസമിതി ഡിഎംഒയെ കണ്ടു. ഈ സാമ്പത്തിക വര്‍ഷം 35 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിലുള്ളത്. അത് നടപ്പിലാക്കാന്‍ പ്രവര്‍ത്തി പരിചയമുള്ള മെഡിക്കല്‍ ഓഫീസറുടെ സേവനം ആവശ്യമാണ്. ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നിവരുടെ ഓരോ ഒഴിവുകളും ഉണ്ട്.
What's Your Reaction?






