വാട്ടര്‍ റെസ്‌ക്യു ടെന്‍ഡര്‍ വാഹനം കട്ടപ്പനയില്‍ ഓടിത്തുടങ്ങി
വാട്ടര്‍ റെസ്‌ക്യു ടെന്‍ഡര്‍ വാഹനം കട്ടപ്പനയില്‍ ഓടിത്തുടങ്ങി

ഇടുക്കി: കട്ടപ്പന അഗ്നിരക്ഷാസേനയ്ക്ക് പുതുതായി അനുവദിച്ച വാട്ടര്‍ റെസ്‌ക്യു ടെന്‍ഡര്‍ വാഹനം ഓടിത്തുടങ്ങി. ജില്ലാ ഫയര്‍ ഓഫീസര്‍ ഷിനോയി ഫ്‌ളാഗ് ഓഫ് ചെയ്തു. അത്യാനുധിക സൗകര്യങ്ങളുള്ള വാഹനമാണ് കട്ടപ്പന അഗ്നിരക്ഷാസേനയ്ക്ക് ലഭിച്ചത്. 5000 ലിറ്റര്‍ ജലം സംഭവിക്കാനാകും. ചെറിയ തീപിടിത്തങ്ങള്‍ അണയ്ക്കുന്നതിന് ഹൈപ്രഷര്‍ ഹോസ് റീല്‍ ഹോസ്, പോര്‍ട്ടബിള്‍ പമ്പ് എന്നിവ വാഹനത്തിലുണ്ട്. വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കുന്നതിനായി ആനിമല്‍ റെസ്‌ക്യൂ നെറ്റ്, കിണറ്റില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുളള വെല്‍ റെസ്‌ക്യൂ നെറ്റ്, കിര്‍ണമാന്റല്‍ റോപ്പ്, ദൂരെയുള്ള ലക്ഷ്യത്തിലേക്ക് ഹോസില്ലാതെ വെള്ളം ചീറ്റിക്കാനായി ഫിക്സ്ഡ് മോണിറ്റര്‍ എന്നിവയും ടെന്‍ഡറിന്റെ പ്രത്യേകതയാണ്.
ഹൈറേഞ്ചില്‍ പ്രകൃതി ക്ഷോഭങ്ങള്‍ നേരിടാന്‍ വാട്ടര്‍ ടെന്‍ഡന്‍ അനിവാര്യമായ ഘട്ടത്തിലാണ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലൂടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഫയര്‍ സ്റ്റേഷന് പുതിയ വാഹനം ലഭിച്ചത്. ഫയര്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ യേശുദാസ് അധ്യക്ഷനായി. 2023ലെ മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ നേടിയ കട്ടപ്പന നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ കെ പി പ്രദീപ്, സിവില്‍ ഡിഫെന്‍സ് മേഖല സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുത്തു വിജയിച്ച ആതിര, ജോബി എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.
What's Your Reaction?






