കാര്‍ത്തിക ദീപശോഭയില്‍ രാജാക്കാട് ശ്രീമഹാദേവര്‍ ക്ഷേത്രം
കാര്‍ത്തിക ദീപശോഭയില്‍ രാജാക്കാട് ശ്രീമഹാദേവര്‍ ക്ഷേത്രം

ഇടുക്കി : തൃക്കാര്‍ത്തിക ഉത്സവത്തില്‍ ദീപശോഭയില്‍ തിളങ്ങി രാജാക്കാട് ശ്രീമഹാദേവര്‍ ക്ഷേത്രം. ആയിരങ്ങള്‍ ദീപങ്ങള്‍ തെളിയിച്ച് ഉത്സവത്തില്‍ പങ്കെടുത്തു. എസ്എന്‍ഡിപി യോഗം രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീകോവിലില്‍ നിന്ന് ക്ഷേത്രം മേല്‍ശാന്തി പുരുഷോത്തമന്‍ ദീപം തെളിയിച്ചുനല്‍കി. പശ്ചിമകൈലാസം എന്നറിയപ്പെടുന്ന രാജാക്കാട് ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന മണ്ഡല മഹോത്സവത്തിന്റെ ചടങ്ങുകളില്‍ നിരവധി ഭക്തരാണ് പങ്കെടുക്കുന്നത്. കാര്‍ത്തിക നാളില്‍ ക്ഷേത്രസന്നിധിയില്‍ ദീപം തെളിയിക്കുന്നവര്‍ക്ക് ഐശ്യര്യം ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രം പ്രസിഡന്റ് സാബു ബി വാവലക്കാട്ട്, വൈസ് പ്രസിഡന്റ് വി എസ് ബിജു, സെക്രട്ടറി കെ പി സജീവ്, ആശാ ശശികുമാര്‍, എം ആര്‍ ശ്രീരാജ്, പി വി അജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവാതിര മഹോത്സവും ഔഷധസേവയും ഡിസംബര്‍ 26, 27 തീയതികളില്‍ നടക്കും.
What's Your Reaction?






