സിപിഐ വാളാര്‍ഡി-പെരിയാര്‍ ലോക്കല്‍ സമ്മേളനം തുടങ്ങി
സിപിഐ വാളാര്‍ഡി-പെരിയാര്‍ ലോക്കല്‍ സമ്മേളനം തുടങ്ങി

ഇടുക്കി: സിപിഐ വാളാര്‍ഡി-പെരിയാര്‍ ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളനവും പ്രകടനവും നടന്നു. ജില്ല സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ സമ്മേളനങ്ങളും പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അഴുത ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി മാലതി അധ്യക്ഷയായി. വാഴൂര്‍ സോമന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സോബിന്‍ സോമന്‍, നേതാക്കളായ ജോസ് ഫിലിപ്പ്, മണ്ഡലം പ്രസിഡന്റ് വികെ ബാബുക്കുട്ടി, പി എന്‍ മോഹനന്‍ ജോയി വടക്കേടം, പി എ രാജു, എസ് പി രാജേന്ദ്രന്‍, വി ആര്‍ ബാലകൃഷ്ണന്‍, എം ശ്രീരാമന്‍, എ എം ചന്ദ്രന്‍, ടി സുഭാഷ്, കൗസല്യ രാമര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നെല്ലിമലയില്‍ നിന്ന് ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ട്രോള്‍ ചെയ്ത ആല്‍ക്ക മരിയ മാര്‍ട്ടിനെയും നാഷണല്‍ കബഡി ടീമില്‍ സെലക്ഷന്‍ ലഭിച്ച അശ്വിന്‍ സുരേഷിനെയും അനുമോദിച്ചു.
What's Your Reaction?






