എഡ്വിന് കരള്‍ നല്‍കാന്‍ അമ്മയുണ്ട്: ഇനി വേണ്ടത് സുമനസുകളുടെ സഹായം
എഡ്വിന് കരള്‍ നല്‍കാന്‍ അമ്മയുണ്ട്: ഇനി വേണ്ടത് സുമനസുകളുടെ സഹായം

ഇടുക്കി: മാങ്കുളം ആനക്കുളത്തെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമസുകളുടെ സഹായം തേടുന്നു. ആനക്കുളം സ്വദേശികളായ റോജന്‍-അശ്വതി ദമ്പതികളുടെ രണ്ടാമത്തെ മകനായ എഡ്വിന്‍ ബിലിയറി അട്രീസിയ എന്ന അപൂര്‍വ രോഗവുമായാണ് ജനിച്ചത്. കരളില്‍ നിന്നും പിത്തരസം പുറത്തേക്ക് ഒഴുകുന്നതിന് തടസം നേരിടുന്ന ജന്മനാലുണ്ടാകുന്ന രോഗാവസ്ഥയാണിത്. കരള്‍ മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരള്‍ നല്‍കാന്‍ അമ്മ അശ്വതി തയാറാണ്. പക്ഷെ ശസ്ത്രക്രിയക്ക് ആവശ്യമായ തുക കണ്ടെത്താന്‍ ഈ കുടുംബത്തിന് സഹായം വേണം. 15 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി വേണ്ടി വരുന്നത്. കൂലി പണിയിലൂടെ ഉപജിവനം നടത്തുന്ന റോജന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. കുടുംബത്തെ സഹായിക്കാന്‍ മാങ്കുളം പഞ്ചായത്തംഗം സവിത റോയിയുടെ നേതൃത്വത്തില്‍ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സുമനസുകള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ മാങ്കുളം ശാഖയില്‍ തുറന്നിട്ടുള്ള 22180100068034 എന്ന അക്കൗണ്ട് നമ്പരിലും 8547685944 എന്ന ഗൂഗിള്‍ പേ നമ്പര്‍ വഴിയും പണം നിക്ഷേപിക്കാം.
What's Your Reaction?






