മാങ്കുളത്ത് മിഷന്‍ സോളാര്‍ ഫെന്‍സിങ് നടപ്പിലാക്കി വനംവകുപ്പ്
മാങ്കുളത്ത് മിഷന്‍ സോളാര്‍ ഫെന്‍സിങ് നടപ്പിലാക്കി വനംവകുപ്പ്

ഇടുക്കി: മാങ്കുളം മേഖലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരിക്കാന്‍ മിഷന്‍ സോളാര്‍ ഫെന്‍സിങ് നടപ്പിലാക്കി വനംവകുപ്പ്. പ്രവര്‍ത്തനക്ഷമമല്ലാതിരുന്നതും ഭാഗീകമായി പ്രവര്‍ത്തിച്ചിരുന്നതുമായ സോളാര്‍ ഫെന്‍സിങ് ലൈനുകള്‍ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കി. ഇതോടെ ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് കുറക്കാനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. മാങ്കുളം ഡിവിഷന് കീഴില്‍ വരുന്ന മാങ്കുളം, ആനക്കുളം റെയിഞ്ചുകളിലായി 35 കിലോമീറ്റര്‍ ദൂരം സോളാര്‍ പവര്‍ ഫെന്‍സിങ് പൂര്‍ണമായും 7.5 കിലോമീറ്റര്‍ ദൂരം ഭാഗീകമായും തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതായി ഹെറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ പറഞ്ഞു. നിലവിലുള്ള ഫെന്‍സിങ്ങുകള്‍ക്ക് സമീപമുള്ള അടിക്കാടുകള്‍ തെളിക്കുന്ന ജോലികള്‍ വനംവകുപ്പ് നടത്തുന്നുണ്ട്. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന ഫെന്‍സിങ് ലൈനുകളുടെ ലൈനുകളും എനര്‍ജൈസര്‍, ബാറ്ററി എന്നിവയും മാറ്റി സ്ഥാപിച്ചാണ് കാര്യക്ഷമമാക്കിയത്. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍, മിഷന്‍ റിയല്‍ ടൈം മോണിറ്ററിങ് പദ്ധതിയും വനംവകുപ്പ് മാങ്കുളത്ത് നടപ്പിലാക്കുന്നുണ്ട്.
What's Your Reaction?






