എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ വണ്ടിപ്പെരിയാറില്‍ പ്രതിഷേധ പ്രകടനം നടത്തി
എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ വണ്ടിപ്പെരിയാറില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് പീരുമേട് യൂണിയന്‍ വണ്ടിപ്പെരിയാറില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. പീരുമേട് യൂണിന്‍ പ്രസിഡന്റ് ചമ്പക്കുളം ഗോപി വൈദ്യന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിയായും എസ്എന്‍ ട്രസ്റ്റിന്റെ ചെയര്‍മനായും 30 വര്‍ഷം പ്രവര്‍ത്തിച്ച വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്ന ചില സമുദായ മതനേതാക്കന്‍മാരുടെ പ്രവര്‍ത്തനത്തിനെതിരെയാണ് പ്രകടനം നടത്തിയത്. പശുമല ജങ്ഷനില്‍ നിന്നാരംഭിച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി കെ രാജന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ പി ബിനു, കമ്മിറ്റി അംഗങ്ങള്‍, ശാഖ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോഷക സംഘടന നേതാക്കള്‍, വനിതാ സംഘം പ്രവര്‍ത്തകര്‍, യൂത്ത് മൂവ്‌മെന്റ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






