കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റായി 40 വർഷം പൂർത്തിയാക്കിയ ജോയി വെട്ടിക്കുഴിയെ അനുമോദിച്ചു
കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റായി 40 വർഷം പൂർത്തിയാക്കിയ ജോയി വെട്ടിക്കുഴിയെ ആനുമോദിച്ചു

ഇടുക്കി : സഹകരണ മേഖലയിലെ അതികായകനാണ് ജോയി വെട്ടിക്കുഴി എന്ന് മുൻ എം എൽ എ തോമസ് ജോസഫ്. കട്ടപ്പന സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡന്റായി 40 വർഷം പൂർത്തിയാക്കിയ ജോയി വെട്ടിക്കുഴിക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും സഹപ്രവർത്തകരും ചേർന്ന് നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സഹകരണ പ്രസ്‌ഥാനത്തിന് ഏതെല്ലാം തലങ്ങളിൽ പ്രവർത്തിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് എന്നും അറിവും അധ്വാനവും കൊണ്ട് ഒരു പ്രസ്‌ഥാനത്തെ അതിൻ്റെ ഉന്നതിയിൽ എത്തിച്ച ആളാണ് ജോയി വെട്ടിക്കുഴി എന്നും തോമസ് ജോസഫ് പറഞ്ഞു. തുടർന്ന് ജോയി വെട്ടിക്കുഴിയും കുടുംബാംഗങ്ങളും ചേർന്ന് കേക്ക് മുറിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ അധ്യക്ഷനായി. അഡ്വ.ഇ.എം ആഗസ്‌തി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ജോയി വെട്ടിക്കുഴി മറുപടി പ്രസംഗവും നടത്തി.
നഗരസഭ ചെയർപേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി, ജോയി ആനത്തോട്ടം, വെളളയാംകുടി ഫൊറോന പള്ളി വികാരി ഫാ. വിൽസൺ മണിയാട്ട്, കട്ടപ്പന സെന്റ് ജോൺസ് സിഎസ്ഐ പള്ളി വികാരി ഫാ. ബിനോയ് പി. ജേക്കബ് , അഡ്വ :എം കെ തോമസ്, ജോഷി കുട്ട
ടാ, സിബി പാറപ്പായി, സിജു ചക്കുംമൂട്ടിൽ, ടി.ജെ ജേക്കബ്, തോമസ് മൈക്കിൾ, മനോജ് മുരളി, ജോയി പോരുന്നോലി, ബാബു പുളിക്കൽ, സിനു വാലുമ്മേൽ സജീന്ദ്രൻ പൂവാങ്കൽ., സജീവ് കെ.എസ്, അരുൺകുമാർ, ശാന്തമ്മ സോമരാജൻ, സിന്ധു വിജയ കുമാർ, സബിത സന്തോഷ്, പി.സി മാത്യു, സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






