രാമക്കല്‍മേട്ടില്‍നിന്ന് 10 ലിറ്റര്‍ വ്യാജമദ്യം പിടികൂടി
രാമക്കല്‍മേട്ടില്‍നിന്ന് 10 ലിറ്റര്‍ വ്യാജമദ്യം പിടികൂടി

ഇടുക്കി: രാമക്കല്‍മേട് -ബംഗ്ലാദേശ് നഗര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 10 ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തു. ഓണക്കാലത്ത് രാമക്കല്‍മേട്ടിലെ റിസോര്‍ട്ടുകളിലേക്ക് എത്തിക്കുന്നതിനായി വനമേഖലയില്‍ വ്യാജമായി വാറ്റി തയാറാക്കിയത് കൈമാറ്റം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന ചാരായമാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. പ്രതിയെ പിടികൂടിയിട്ടില്ല. റൈഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രകാശ് ജെ, അസീസ് കെ എസ് , പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്മാരായ അനൂപ് കെ എസ്, നൗഷാദ് എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍രാജ്, അരുണ്‍ മുരളീധരന്‍, അരുണ്‍ ശശി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ റെജി പി സി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






