തോപ്രാംകുടിയില്‍ സാമൂഹിക വിരുദ്ധര്‍ കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചു
തോപ്രാംകുടിയില്‍ സാമൂഹിക വിരുദ്ധര്‍ കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചു

ഇടുക്കി: തോപ്രാംകുടിയില്‍ വ്യക്തിയുടെ കൃഷിയിടത്തിലെ കുരുമുളക് ചെടികള്‍ സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി പരാതി. അമല ജങ്ഷന്‌സമീപം ആനത്താനത്ത് സിബി ജോസഫിന്റെ തോട്ടത്തിലാണ് കൃഷിനാശം. എട്ടുവര്‍ഷം വളര്‍ച്ചയെത്തിയ 40ലേറെ ചെടികളാണ് വെട്ടിനശിപ്പിച്ചു. പന്നിയൂര്‍, കരിമുണ്ട ഇനങ്ങളില്‍പ്പെട്ട ചെടികളാണ് തോട്ടത്തിലുള്ളത്. ഇലകള്‍ വാടിയത് ശ്രദ്ധയില്‍പ്പെതോടെ നടത്തിയ പരിശോധനയിലാണ് തണ്ടുകള്‍ മുറിച്ചതായി കണ്ടത്. മുരിക്കാശേരി പൊലീസ് പരിശോധന നടത്തി.
What's Your Reaction?






