നരിയമ്പാറ സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി
നരിയമ്പാറ സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി

ഇടുക്കി: കട്ടപ്പന നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വലിയ പെരുന്നാള്‍ തുടങ്ങി. ബുധനാഴ്ച വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം 6.45ന് ഇരുപതേക്കര്‍ കുരിശടിയിലേക്ക് പ്രദക്ഷിണം, 8.30ന് ആശിര്‍വാദം. വ്യാഴാഴ്ച രാവിലെ 7.15ന് പ്രഭാതനമസ്‌കാരം 8.15ന് കുര്‍ബാന- ഫാ. ബഹനാന്‍ കോരുത്, മധ്യസ്ഥ പ്രാര്‍ഥന, സന്ദേശം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച വിളമ്പ്, ആദ്യഫല ലേലം. വെള്ളിയാഴ്ച രാവി ഏഴിന് പ്രഭാത നമസ്‌കാരം 7.30ന് സ്വര്‍ണവിലാസം ചാപ്പലില്‍ കുര്‍ബാന. ശനിയാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം, 7.30ന് കുര്‍ബാന. ഞായറാഴ്ച രാവിലെ 9.30ന് ഭക്തസംഘടനകളുടെ വാര്‍ഷികം.
What's Your Reaction?






