നെടുങ്കണ്ടം ബ്ലോക്ക്തല പോഷകാഹാര മാസാചരണം സമാപിച്ചു
നെടുങ്കണ്ടം ബ്ലോക്ക്തല പോഷകാഹാര മാസാചരണം സമാപിച്ചു

ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക്തല പോഷകാഹാര മാസാചരണം പോഷണ്‍ മാ സമാപിച്ചു. രാജകുമാരി പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലിയും പോഷകാഹാരത്തിന്റെ പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് വിവിധ മത്സരങ്ങളും റാലിയും അങ്കണവാടി ജീവനക്കാര്‍ തയ്യാറാക്കിയ പോഷകാഹാര പ്രദര്‍ശനവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം കെ ജെ സിജു അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, സിഒപിഒ ഷൈലജ വി കെ, പഞ്ചായത്തംഗം ആശ സന്തോഷ്, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






