കട്ടപ്പന ഉപജില്ല ശാസ്ത്രമേള മേരികുളം സെന്റ് മേരീസ് സ്‌കൂളില്‍ തുടങ്ങി
കട്ടപ്പന ഉപജില്ല ശാസ്ത്രമേള മേരികുളം സെന്റ് മേരീസ് സ്‌കൂളില്‍ തുടങ്ങി

ഇടുക്കി: കട്ടപ്പന ഉപജില്ല ശാസ്ത്രമേള മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ചാര്‍ട്ടുകള്‍, ലഘുപരീക്ഷണങ്ങള്‍, പരിസര നിരീക്ഷണ അവതരണം, നിശ്ചല മാതൃക, ഗവേഷണാത്മക പ്രൊജക്ടുകള്‍, റോബോട്ടിക്‌സ് ,ഇലക്ട്രോണിസ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, തുടങ്ങി നിരവധി വിഷയങ്ങളിലായി 100ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുളംപള്ളില്‍, എഇഒ രാജശേഖരന്‍ സി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






