ശാന്തന്‍പാറയിലെ ഏലമലക്കാടുകളില്‍ വീണ്ടും മരം കൊള്ള: 100 ലേറെ മരങ്ങള്‍ പിഴുതുമാറ്റി: വനംവകുപ്പ് നടപടി ആരംഭിച്ചു
ശാന്തന്‍പാറയിലെ ഏലമലക്കാടുകളില്‍ വീണ്ടും മരം കൊള്ള: 100 ലേറെ മരങ്ങള്‍ പിഴുതുമാറ്റി: വനംവകുപ്പ് നടപടി ആരംഭിച്ചു

ഇടുക്കി: ശാന്തന്‍പാറയിലെ ഏലമലക്കാടുകളില്‍നിന്ന് നിരവധി മരങ്ങള്‍ പിഴുതുമാറ്റി. പേതൊട്ടിയില്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന 42 ഹെക്ടര്‍ ഭൂമിയിലാണ് അനധികൃത നിര്‍മാണം നടക്കുന്നത്. മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം ഏല മല കാടുകളില്‍ ഉള്‍പ്പെടുന്ന മേഖലയാണ്. ഏലമല കാടുകളില്‍ നിന്ന് മരങ്ങള്‍ മുറിക്കാന്‍ അനുമതിയില്ലെന്നിരിക്കെ 100 കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണു മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മരകുറ്റികള്‍ പിഴുതുമാറ്റിയുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏലം പുനകൃഷിയുടെ മറവിലാണ് മരം കടത്തും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. പ്രദേശത്ത് വെള്ളം സംഭരിക്കാന്‍ വലിയ കുഴികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ വെള്ളം കെട്ടി നിന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടാകുമോയെന്ന ആശങ്കയും ഉണ്ട്. സംഭവത്തില്‍ വനം വകുപ്പ് നടപടി ആരംഭിച്ചു. മരങ്ങള്‍ പിഴുത് മാറ്റാന്‍ ഉപയോഗിച്ച മണ്ണ് മാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്ഥലം ഉടമയെയും പാട്ട കരാറിനെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പേതൊട്ടിയിലെ മറ്റൊരു മേഖലയില്‍നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു
What's Your Reaction?






