''പൊതുജന താല്‍പര്യത്തിന് വി എസ് പ്രാധാന്യം നല്‍കി''
''പൊതുജന താല്‍പര്യത്തിന് വി എസ് പ്രാധാന്യം നല്‍കി''

ഇടുക്കി: കേരളത്തെ ഉയര്‍ച്ചയിലേക്ക് നയിച്ച എസ് ഇടുക്കിയെയും ചേര്‍ത്തുപിടിച്ചതായി സിപിഐ എം മുന്‍ ജില്ലാ കമ്മിറ്റിയംഗം എന്‍ ശിവരാജന്‍. ജില്ലയിലെ സങ്കീര്‍ണമായ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇടുക്കിയുടെ ഭൂപ്രകൃതി സംരക്ഷിക്കപ്പെടണമെന്നായിരുന്നു വി എസിന്റെ താല്‍പര്യം. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ വി എസ് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചു. കര്‍ഷക ആത്മഹത്യയ്ക്ക് അറുതിവരുത്താന്‍ കാര്‍ഷിക പാക്കേജ് ആദ്യമായി അനുവദിച്ച മുഖ്യമന്ത്രിയും വി എസാണ്. മതികെട്ടാന്‍ചോലയിലെ കൈയേറ്റത്തിനെതിനെതിരെ പോരാടി ദേശീയോദ്യാനമായി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മുല്ലപ്പെരിയാര്‍ വിഷയവും മാധ്യമങ്ങളിലുടെ മുന്നിലെത്തിച്ചതും അദ്ദേഹമാണ്. വി എസിനെ വ്യത്യസ്തനാകുന്നത് പക്ഷം ചേരാത്ത നിലപാടുകളാണ്. സൂര്യനെല്ലി കേസിലെ അതിജീവതയ്ക്കും കുടുംബത്തിന് താങ്ങായി. 88-ാം വയസില്‍ ആരും എത്തിച്ചേരാന്‍ ഭയക്കുന്ന മൂന്നാറിലെ കമ്പംകല്ല് - കടവരി മേഖലയിലെത്തി കഞ്ചാവ് ചെടികള്‍ വെട്ടിനശിപ്പിച്ച് യുവാക്കള്‍ക്ക് പ്രചോദനമായതായും എന്‍ ശിവരാജന്‍ പറഞ്ഞു.
What's Your Reaction?






