മാട്ടുക്കട്ടയില്‍ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയില്‍: കാല്‍നട യാത്രികര്‍ക്ക് ഭീഷണി
മാട്ടുക്കട്ടയില്‍ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയില്‍: കാല്‍നട യാത്രികര്‍ക്ക് ഭീഷണി

ഇടുക്കി: മലയോരഹൈവേ കടന്നുപോകുന്ന മാട്ടുക്കട്ട മാര്‍ക്കറ്റ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റ് കാല്‍നടയാത്രികര്‍ക്ക് ഭീഷണി. അപകടാവസ്ഥയിലായ പോസ്റ്റ് കഴിഞ്ഞ ഒരുമാസക്കാലമായി കയര്‍ ഉപയോഗിച്ച് ടെലിഫോണ്‍ പോസ്റ്റിലേക്ക് കെട്ടിവച്ചിരിക്കുകയാണ്. ഈ കയര്‍ ഏത് നിമിഷവും പൊട്ടാവുന്ന അവസ്ഥയിലാണ്. ത്രീ ഫേസ്, ടൂ ഫൈസ് ലൈനുകള്‍ ഈ പോസ്റ്റിലുണ്ട്. ഇതിന് സമീപം ട്രാന്‍സ്‌ഫോര്‍മറും സ്ഥിതി ചെയ്യുന്നുണ്ട്. ദിവസേന മാട്ടുക്കട്ട , മേരികുളം എന്നീ മേഖലകളിലേയ്ക്ക് നിരവധി വിദ്യാര്‍ഥികളും സ്‌കൂള്‍ വാഹനങ്ങളും കടന്നുപോകുന്ന പാതയോരത്തുതന്നെയാണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. അടിയന്തരമായി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






