പട്ടയക്കുടി ഡെവലപ്പ്‌മെന്റ്് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഉദ്ഘാടനവും ആര്‍ട്ടിസാന്‍ കാര്‍ഡ് വിതരണവും നടത്തി
പട്ടയക്കുടി ഡെവലപ്പ്‌മെന്റ്് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഉദ്ഘാടനവും ആര്‍ട്ടിസാന്‍ കാര്‍ഡ് വിതരണവും നടത്തി

ഇടുക്കി: പട്ടയക്കുടി ഡെവലപ്പ്‌മെന്റ്് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഉദ്ഘാടനവും ആര്‍ട്ടിസാന്‍ കാര്‍ഡ് വിതരണവും നടത്തി. പട്ടയക്കൂടി പ്രതിഭ കമ്യൂണിറ്റി
ഹാളില്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസാന്‍ കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്ന് ആദ്യമായി ഭൗമസൂചിക പദവി ലഭിച്ച ഗോത്രവര്‍ഗ ഉല്‍പന്നമായ കണ്ണാടി പായ് നിര്‍മിക്കുന്നുന്നവരുടെ സൊസൈറ്റിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കളക്ടറെ പരമ്പരാഗത ആദിവാസി ശൈലിയില്‍ സ്വീകരിച്ചു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം എ
അധ്യക്ഷനായി. കണ്ണാടിപ്പായ ഭൗമ സൂചിക പദവിയും സാദ്ധ്യതകളുമെന്ന വിഷയത്തില്‍ ഫോറസ്റ്റ് സീനിയര്‍ സയന്റിസ്റ്റ് ഡോ. എ വി രഘു ക്ലാസെടുത്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം കെ കെ രവി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മനേജര്‍ ലിസിയാമ്മ സാമുവല്‍, കോ-ഓര്‍ഡിനേറ്റര്‍ വിജു വര്‍ഗീസ്, ഐറ്റിഡിപി പ്രേജക്ട് ഓഫീസര്‍ ജി അനില്‍, ഊരുമൂപ്പന്‍ ബിബിന്‍ രാജപ്പന്‍, മണി കെ വി എന്നിവര്‍ സംസാരിച്ചു. നിരവധി ആളുകള്‍ പങ്കെടുത്തു.
What's Your Reaction?






