മലയോര ഹൈവേ നിര്‍മാണം: ആലടി മുതല്‍ പരപ്പ് വരെ ഗതാഗത നിരോധനം
മലയോര ഹൈവേ നിര്‍മാണം: ആലടി മുതല്‍ പരപ്പ് വരെ ഗതാഗത നിരോധനം

ഇടുക്കി: മലയോര ഹൈവേ രണ്ടാം റീച്ചില്‍ ആലടി ഭാഗത്ത് പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്നതിനാല്‍ ചപ്പാത്ത്-പരപ്പ് റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ 14 മുതല്‍ 28 വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കട്ടപ്പന ഭാഗത്തേയ്ക്കുള്ള ചെറിയ വാഹനങ്ങള്‍ ആലടിയില്‍ നിന്ന് വലത് തിരിഞ്ഞു മേരികുളം വഴിയും ഏലപ്പാറ-കുട്ടിക്കാനം ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ പരപ്പ് -ഉപ്പുതറ -പൊരിക്കണ്ണി വഴി ചപ്പാത്തിലൂടെയും കടന്നുപോകണം. കട്ടപ്പന ഭാഗത്തുനിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പരപ്പ്-ഉപ്പുതറ-ചീന്തലാര്‍ -ഏലപ്പാറ വഴിയും കുട്ടിക്കാനം ഭാഗത്തുനിന്നുള്ള ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ ഏലപ്പാറ-ചീന്തലാര്‍-ഉപ്പുതറ-പരപ്പ് വഴിയും കടന്നുപോകണം.
What's Your Reaction?






