കട്ടപ്പന പബ്ലിക് ലൈബ്രറിയില്‍ സെമിനാറും സംവാദവും 25ന്
കട്ടപ്പന പബ്ലിക് ലൈബ്രറിയില്‍ സെമിനാറും സംവാദവും 25ന്

ഇടുക്കി: കട്ടപ്പന പബ്ലിക് ലൈബ്രറിയില്‍ 25ന് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന സാഹിത്യകൃതിയെ അടിസ്ഥാനമാക്കിയുള്ള സെമിനാറും സംവാദവും നടക്കും. ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സിബി പാറപ്പായി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ മോബിന്‍ മോഹനന്‍ വിഷയം അവതരിപ്പിക്കും. മഹാഭാരത കഥയെ ആസ്പദമാക്കി രചിച്ച രണ്ടാമൂഴത്തില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനുപിന്നില്‍. 1985-ലെ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് രണ്ടാമൂഴം. ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം അധ്യക്ഷനാകും. യോഗത്തില്‍ ദീര്‍ഘകാലം ലൈബ്രറിയുടെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത പിജെ വര്‍ക്കി പൂത്തറയെ ആദരിക്കും.
What's Your Reaction?






