അടിമാലിയില്‍ ഫാര്‍മേഴ്സ് അവയര്‍നെസ് പ്രോഗ്രാം നടത്തി
അടിമാലിയില്‍ ഫാര്‍മേഴ്സ് അവയര്‍നെസ് പ്രോഗ്രാം നടത്തി

ഇടുക്കി: മില്‍മ എറണാകുളം റീജണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് അടിമാലിയില്‍ ഫാര്‍മേഴ്സ് അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു. അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മില്‍മ സൂപ്പര്‍വൈസര്‍ ബിബിന്‍ പി കെ, എബിന്‍ ചാക്കോ, ഹര്‍ഷ എന്നിവര്‍ ക്ലാസ് നയിച്ചു. നിരവധി ക്ഷീരകര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ആര്‍ സലികുമാര്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സിദ്ദിഖ്, മനീഷ് നാരായണന്‍, ചാറ്റുപാറ ആപ്കോസ് പ്രസിഡന്റ് എല്‍ദോസ്, പി ആന്റ് ഐ മാനേജര്‍ സിന്ധു, ലാലി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






