ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാല്‍വരിമൗണ്ടില്‍ നിര്‍മിച്ച ടൂറിസം സെന്റര്‍ തുറന്നുനല്‍കണമെന്ന് നാട്ടുകാര്‍
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാല്‍വരിമൗണ്ടില്‍ നിര്‍മിച്ച ടൂറിസം സെന്റര്‍ തുറന്നുനല്‍കണമെന്ന് നാട്ടുകാര്‍

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാല്‍വരി മൗണ്ടില്‍ നിര്‍മിക്കുന്ന ടൂറിസം സെന്ററിന്റെ പൂര്‍ത്തീകരണം അനിശ്ചിതമായി നീളുന്നതായി നാട്ടുകാര്‍. 2015ല്‍ ആരംഭിച്ച പദ്ധതി 10 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് നഷ്ടമാവുന്നത്. പ്രദേശവാസിയായ ഒരാള്‍ സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് 1കോടി രൂപ മുടക്കി 12 മുറികളുള്ള കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു. പാര്‍ക്കിങ് സൗകര്യം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കാമാക്ഷി പഞ്ചായത്ത് എന്‍ഒസി നല്‍കുന്നതിന് നിയമ തടസങ്ങള്‍ ഉന്നയിച്ചതും കാലതാമസം നേരിടാന്‍ കാരണമായി. പ്രധാന നിര്‍മാണ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശമാണ് കാല്‍വരി മൗണ്ട്. സമീപപ്രദേശങ്ങളില്‍ സ്വകാര്യ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും എല്ലാം മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ ടൂറിസം സെന്റര്‍ കാടുകയറി നശിക്കുന്നത്. അധികൃതര്‍ ഇടപെട്ട് അടിയന്തരമായി കെട്ടിടം തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






