കട്ടപ്പന ഇരട്ടക്കൊലപാതകം : പരസ്പരം പഴിചാരി പ്രതികൾ
കട്ടപ്പന ഇരട്ടക്കൊലപാതകം : പരസ്പരം പഴിചാരി പ്രതികൾ

ഇടുക്കി : കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ്, രണ്ടാം പ്രതി വിഷ്ണു എന്നിവരെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനിടെ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയുമായിരുന്നു രണ്ടു പ്രതികളുടെയും പെരുമാറ്റം. കൊലപാതകം നടത്തിയത് നിതീഷാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ കൂടെ നിർത്തിയതാണെന്നുമായിരുന്നു വിഷ്ണുവിൻ്റെ മൊഴി. വിഷ്ണുവിന്റെ കാലിന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നതിനാൽ ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് എത്തിക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കാല് ഭേദമായതിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം കട്ടപ്പന കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കട്ടപ്പന എസ് എച്ച് ഒ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെയുമായി തെളിവെടുപ്പ് നടത്തുന്നത്. നിതീഷിന്റെ മൊഴിയിലുള്ള വൈരുദ്ധ്യത്തിൽ കൃത്യത വരുത്തുകയാണ് ശ്രമം. വിജയനെ മറവു ചെയ്ത സ്ഥലം കോൺക്രീറ്റ് ചെയ്യുന്നതിനായി സമീപത്തെ സ്ഥലത്ത് നിന്നും ഇരുവരും ചേർന്ന് മണൽ മോഷ്ടിച്ചിരുന്നു. ഇവിടെയെയും സിമൻ്റ് മോഷ്ടിക്കുകയും ചെയ്ത സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി
What's Your Reaction?






