കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചെന്നും മൃതദേഹാവശിഷ്ടം അയ്യപ്പന്‍കോവിലില്‍ ഒഴുക്കിയെന്നും പ്രതി നിധീഷിന്റെ പുതിയ മൊഴി: വിശ്വാസത്തിലെടുക്കാതെ പൊലീസ്: കസ്റ്റഡി കാലാവധി നാളെ അവസാനിക്കും
കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചെന്നും മൃതദേഹാവശിഷ്ടം അയ്യപ്പന്‍കോവിലില്‍ ഒഴുക്കിയെന്നും പ്രതി നിധീഷിന്റെ പുതിയ മൊഴി: വിശ്വാസത്തിലെടുക്കാതെ പൊലീസ്: കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസില്‍ കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ ജഡം പുറത്തെടുത്ത് കത്തിച്ചശേഷം അയ്യപ്പന്‍കോവിലില്‍ ഇടുക്കി ജലാശയത്തില്‍ നിമഞ്ജനം ചെയ്തതായി പ്രധാന പ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിധീഷ്. പ്രതിയുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും.
ഇതിനുമുമ്പ് പരാമവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.തൊഴുത്തില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് കത്തിച്ചുവെന്നും കൊല്ലപ്പെട്ട വിജയന്‍ മൃതദേഹാവശിഷ്ടങ്ങള്‍ ശേഷക്രിയയുടെ ഭാഗമായി അയ്യപ്പന്‍കോവിലില്‍ എത്തിച്ച് ഇടുക്കി ജലാശയത്തില്‍ ഒഴുക്കിയെന്നുമാണ് നിതീഷിന്റെ പുതിയ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.
ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിജയന്റെ മകന്‍ വിഷ്ണു, ഭാര്യ സുമ, മകള്‍ എന്നിവരെയും ചോദ്യം ചെയ്തു. വര്‍ഷങ്ങളോളം വീടിനുള്ളില്‍ കഴിഞ്ഞതിനാല്‍ സുമയുടെയും മകളുടെയും മാനസികനില പൂര്‍വാവസ്ഥയിലായിട്ടില്ല. ഇവര്‍ക്ക് കൗണ്‍സിലിങ്ങും നല്‍കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
What's Your Reaction?