കട്ടപ്പനയിൽ പൊലീസ് സി ഐ എസ് എഫ് റൂട്ട് മാർച്ച്
കട്ടപ്പനയിൽ പൊലീസ് സി ഐ എസ് എഫ് റൂട്ട് മാർച്ച്

ഇടുക്കി : ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസിന്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ കട്ടപ്പനയിൽ റൂട്ട് മാർച്ച് നടത്തി .കട്ടപ്പന ഡി വൈ എസ് പി പി.വി ബേബി നേതൃത്വം നൽകി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുകന്നതിനും , നിർഭയമായി സമാധാനാന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന്റെയും മുന്നൊരുക്കമായിട്ടാണ് മാർച്ച് നടത്തിയത്. ഇരട്ടയാർ,വെള്ളയാംകുടി എന്നിവിടങ്ങളിലും കട്ടപ്പന നഗരത്തിലുമാണ് സേന റൂട്ട് മാർച്ച് നടത്തിയത്. ഇടുക്കി കവലയിൽ നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് സെൻട്രൽ ജങ്ഷൻ, പുതിയ ബസ്റ്റാന്റ് വഴി പൊലീസ് സ്റ്റേഷനിൽ അവസാനിപ്പിച്ചു. തങ്കമണി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും റൂട്ട് മാർച്ചിൽ പങ്കെടുത്തു.
What's Your Reaction?






