കേന്ദ്ര ബജറ്റിനുമുന്നോടിയായി പ്രകാശനം ചെയ്ത സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇടംനേടി ഇരട്ടയാര്‍ പഞ്ചായത്ത്

കേന്ദ്ര ബജറ്റിനുമുന്നോടിയായി പ്രകാശനം ചെയ്ത സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇടംനേടി ഇരട്ടയാര്‍ പഞ്ചായത്ത്

Feb 1, 2025 - 17:14
Feb 1, 2025 - 19:27
 0
കേന്ദ്ര ബജറ്റിനുമുന്നോടിയായി പ്രകാശനം ചെയ്ത സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഇടംനേടി ഇരട്ടയാര്‍ പഞ്ചായത്ത്
This is the title of the web page

ഇടുക്കി: മാലിന്യ സംസ്‌കരണത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഇരട്ടയാർ പഞ്ചായത്ത് ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രസംഗത്തിലാണ് എൽഡിഎഫ് ഭരണത്തിലുള്ള ഇരട്ടയാർ പഞ്ചായത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ പരാമർശിച്ചത്. സമീപനം, സഹകരണം, നവീകരണം, ശാക്തീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഇരട്ടയാർ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും ഉദാഹരണമാണെന്നും നിർമല സീതാരാമൻ പ്രസംഗത്തിൽ സൂചിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പഞ്ചായത്തിൽ മാലിന്യ സംസ്‌കരണം വിജയകരമായി നടപ്പാക്കിവരുന്നു. 4,600ലേറെ വീടുകൾ, 500 സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഹരിതകർമ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നുണ്ട്. 30ലേറെ സ്ത്രീകളാണ് ഹരിതകർമ സേനയിൽ ജോലി ചെയ്യുന്നത്. പ്രതിമാസം 10,000 രൂപ വീതം ഇവർക്ക് വരുമാനം ലഭിക്കുന്നു. പഞ്ചായത്തിലെ 85 ശതമാനം വീടുകളിൽ നിന്നും 90 ശതമാനം സ്ഥാപനങ്ങളിൽ നിന്നുമായി പ്രതിമാസം 2,50,000 രൂപ യൂസർഫീയായി പിരിച്ചെടുക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ 18 വിഭാഗങ്ങളായി തരംതിരിച്ച് സ്വകാര്യ ഏജൻസികൾക്കും റീസൈക്ലിങ് കമ്പനികൾക്കും കൈമാറിവരുന്നു. പ്രതിമാസം ശേഖരിക്കുന്ന നാല് ടൺ പ്ലാസ്റ്റിക്കാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow