ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: വെള്ളയാംകുടിയില്‍ അപകടം പതിവ്
ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: വെള്ളയാംകുടിയില്‍ അപകടം പതിവ്

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ വെള്ളയാംകുടിക്ക് സമീപം രൂപപ്പെട്ട വന്‍ ഗര്‍ത്തം വാഹനങ്ങള്‍ക്ക് ഭീഷണി. കഴിഞ്ഞദിവസം ഇവിടെ ബൈക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളയാംകുടി എസ്എംഎല്‍ ജങ്ഷനിലാണ് കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായ വന്‍ ഗര്‍ത്തം അപകടഭീഷണിയാകുന്നത്. നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ പാറപ്പൊടി നിറച്ച് കുഴി മൂടുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പഴയപടിയാകും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്ക് നിര്‍മിക്കുന്നതിനായാണ് കുഴിയെടുത്തത്. പിന്നീട് നിര്‍മ്മാണം അവസാനിപ്പിച്ചെങ്കിലും ഗര്‍ത്തം പൂര്‍ണമായി മൂടിയില്ല.
What's Your Reaction?






