മണിക്കൂറില്‍ 16 കവിതകള്‍: കൊച്ചുകാമാക്ഷി സ്വദേശിനി ബീന ജോസഫിന് ലണ്ടന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്
മണിക്കൂറില്‍ 16 കവിതകള്‍: കൊച്ചുകാമാക്ഷി സ്വദേശിനി ബീന ജോസഫിന് ലണ്ടന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇടുക്കി: ഒരു മണിക്കൂറില്‍ 16 വരികള്‍ വീതമുള്ള 16 കവിതകള്‍ രചിച്ച് കൊച്ചുകാമാക്ഷി ചെമ്പകപ്പാറ വില്ലന്താനത്ത് ബീന ജോസഫ് ലണ്ടന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ബീനയുടെ അമ്മത്തണല്‍ എന്ന കവിത സമാഹാരം വായനക്കാര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് ബീന ജോസഫിന്റെ കവിതകള്‍. 30 കവിതകളാണ് സമാഹാരത്തിലുള്ളത്. സ്കൂള്‍ തലംമുതല്‍ തുടങ്ങിയ കവിത രചനയിലുള്ള മികവാണ് ബീനയെ രാജ്യാന്തര നേട്ടത്തിലെത്തിച്ചത്. സിനോജാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ സെബിന്, സ്നേഹ എന്നിവരാണ് മക്കള്‍.
What's Your Reaction?






