എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ വാഴത്തോപ്പില്‍ നേതൃസംഗമം നടത്തി 

എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ വാഴത്തോപ്പില്‍ നേതൃസംഗമം നടത്തി 

Nov 15, 2026 - 14:29
 0
എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ വാഴത്തോപ്പില്‍ നേതൃസംഗമം നടത്തി 
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ വാഴത്തോപ്പില്‍ നടത്തിയ നേതൃസംഗമം
കൗണ്‍സിലര്‍ പി ടി മന്മദന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂണിയന് കീഴിലുള്ള 19 ശാഖകളിലെ  പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, പോഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. വനിതാ സംഘം സെക്രട്ടറി ഷീല രാജീവ് ഭദ്രദീപ പ്രകാശനം നടത്തി. ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായി. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ ബി സെല്‍വം, കൗണ്‍സിലര്‍ മനീഷ് കുടിക്കയത്ത്, ജോമോന്‍ കണിയാംകുടി, ബീനിഷ് കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow