കാമാക്ഷി പഞ്ചായത്തില്‍ സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കാമാക്ഷി പഞ്ചായത്തില്‍ സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പുകള്‍വഴി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 8,19,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയി, പഞ്ചായത്തംഗങ്ങളായ എം ജെ ജോണ്‍, ഷേര്‍ലി ജോസഫ്, ചെറിയാന്‍ കട്ടക്കയം, റീന സണ്ണി, വി എന്‍ പ്രഹ്ലാദന്‍, ജിന്റു ബിനോയ്, കേരള സ്റ്റേറ്റ് ഭിന്നശേഷി കോര്‍പ്പറേഷന്‍ അംഗം ഗോപി ശങ്കര്‍, കൗണ്‍സിലര്‍ എബിന്‍ പന്തലാനി, ലിസി മാത്യു, ഡി. മറിയാമ്മ, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






