ശബരിമല തീര്‍ഥാടകന്‍ കാനനപാതയില്‍ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല തീര്‍ഥാടകന്‍ കാനനപാതയില്‍ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല തീര്‍ഥാടകന്‍ കാനനപാതയില്‍ കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി: പുല്ലുമേട് കാനനപാത വഴി സന്നിധാനത്തേയ്ക്ക് പുറപ്പെട്ട ശബരിമല തീര്‍ഥാടകന്‍ യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി തോട്ടുമ്മല്‍ മണിക്കോത്ത് ദിനേശ്(55) ആണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ സത്രത്തുനിന്ന് പുല്ലുമേട്ടിലേക്ക് പുറപ്പെട്ട സംഘത്തില്‍ ദിനേശും ഉണ്ടായിരുന്നു.ശനിയാഴ്ച ഉച്ചയോടെ സീതക്കുളത്ത് എത്തിയപ്പോള്‍ തീര്‍ഥാടകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘത്തിന്റെ വാഹനത്തില്‍ പുല്ലുമേട്ടിലെ ആരോഗ്യ വകുപ്പിന്റെ താല്‍ക്കാലിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുമളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






