കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ജില്ലാതല യോഗം ചെറുതോണിയില്‍ ചേര്‍ന്നു
കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ജില്ലാതല യോഗം ചെറുതോണിയില്‍ ചേര്‍ന്നു
ഇടുക്കി: കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ജില്ലാതല യോഗം ചെറുതോണിയില്‍ സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്മോന്‍ ഉദ്ഘാടനംചെയ്തു. ജില്ലയില്‍ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം എം ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സാജു എം ഫിലിപ്പ്, റോണി തൊട്ടുങ്കല്‍, പി കെ ജയന്‍, അനൂപ് ജോസ്, ജില്ലാ ഭാരവാഹികളായ സതീശന്‍ എം, രാമു എം, ജില്‍സന്‍ ജോയി, തങ്കച്ചന്‍ വടക്കേല്‍, ഷാജി ജോസഫ്, ദിലീപ്, സി സി ജോര്‍ജ്, ആന്റോ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?