പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു: കട്ടപ്പന വെട്ടിക്കുഴക്കവലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം
പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു: കട്ടപ്പന വെട്ടിക്കുഴക്കവലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം
ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതോടെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി. ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ പരിശ്രമത്തിനൊടുവിലാണ് കട്ടപ്പന കെഎസ്ഇബി പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്. പ്രദേശവാസി ഐക്കര ബിജുവാണ് സ്ഥലം വിട്ടുനല്‍കിയത്. കട്ടപ്പന ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ലൈജു ജോസഫ് സ്വിച്ച് ഓണ്‍ ചെയ്തു. അനുമോദന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തില്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ലിസി ജോണി, സിജു ചക്കുംമൂട്ടില്‍, രാജന്‍ കാലാച്ചിറ, തോമസ് കളപ്പുര, റോബിന്‍ കോട്ടക്കുഴി, വിജി ഐസക്ക്, കെ കെ ഷാജി, അഭിലാഷ് കുളമാക്കല്‍, ശ്രീകാന്ത് മുതിരമല, ജോജോ കളപ്പുര എന്നിവര്‍ സംസാരിച്ചു.
What's Your Reaction?