അണ്ടര്‍ വാട്ടര്‍ ടണല്‍ മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരെ: കട്ടപ്പനയില്‍ സാംസ്‌കാരികോത്സവം തുടങ്ങി
അണ്ടര്‍ വാട്ടര്‍ ടണല്‍ മുതല്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരെ: കട്ടപ്പനയില്‍ സാംസ്‌കാരികോത്സവം തുടങ്ങി

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സാംസ്‌കാരികോത്സവം കട്ടപ്പന പള്ളിക്കവല സിഎസ്‌ഐ ഗാര്‍ഡനില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി സാംസ്‌കാരിക റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ് അധ്യക്ഷനായി. ജിജി കെ ഫിലിപ്പ്, ജെയിംസ് ജേക്കബ്, ഷിജ ഷാജി, കുസുമം സതീഷ്, സവിത ിനു, ജലജ വിനോദ്, രഞ്ജിത്ത്കുമാര്‍ നാഗയ്യ, കെ. കുമാര്‍, രാജന്‍കുട്ടി മുതുകുളം, ജെയിംസ് തേക്കോമ്പില്‍ തുടങ്ങിവര്‍ സംസാരിച്ചു.
കട്ടപ്പനയില്‍ ആദ്യമായി അണ്ടര്‍ വാട്ടര്‍ ടണല്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്, കുടുംബശ്രീ മേളകള്‍, 100ല്‍പ്പരം വാണിജ്യ സ്റ്റാളുകള്‍, ഭക്ഷണശാലകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഗാനമേള, മെഗാ ഷോ തുടങ്ങിയ പരിപാടികളും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കും.
What's Your Reaction?






