പൂപ്പാറയിലെ കൈയേറ്റങ്ങള്‍ റവന്യു വകുപ്പ് ഒഴിപ്പിച്ചു: വീടുകളില്‍ ആളുകള്‍ക്ക് തുടരാന്‍ അനുമതി: കടകള്‍ പൂട്ടി സീല്‍ ചെയ്തു
പൂപ്പാറയിലെ കൈയേറ്റങ്ങള്‍ റവന്യു വകുപ്പ് ഒഴിപ്പിച്ചു: വീടുകളില്‍ ആളുകള്‍ക്ക് തുടരാന്‍ അനുമതി: കടകള്‍ പൂട്ടി സീല്‍ ചെയ്തു

ഇടുക്കി: പൂപ്പാറ ടൗണില്‍ പന്നിയാര്‍ പുഴയോരത്തും റോഡ് പുറമ്പോക്കിലുമായി ഉണ്ടായിരുന്ന 56 കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. ഒഴിയാന്‍ സമയപരിധി നീട്ടിനല്‍കാത്തതില്‍ നാട്ടുകാര്‍ സംഘടിച്ചതോടെ നേരിയ സംഘര്‍ഷമുണ്ടായി. 6 പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘത്തിന്റെ സംരക്ഷണത്തിലായിരുന്നു ഒഴിപ്പിക്കല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൂപ്പാറ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. 2 ആരാധനാലയങ്ങള്‍, 13 വീടുകള്‍, കടകള്‍ ഉള്‍പ്പെടെ 56 കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. വീടുകളില്‍ താമസക്കാര്‍ക്ക് തുടരാന്‍ അനുമതി നല്‍കി. നോട്ടീസ് പതിപ്പിച്ചെങ്കിലും ആരാധനാലയങ്ങള്‍ സീല്‍ ചെയ്തില്ല. കടകള്‍ പൂട്ടി സീല്‍ ചെയ്തു.നിര്‍ബന്ധിതമായി ഒഴിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. പതിറ്റാണ്ടുകളായി കൈവശത്തിലുള്ള ഭൂമിയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് റവന്യു അധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വീടുകളും ആരാധനാലയങ്ങളും ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കും.
What's Your Reaction?






