ഉപ്പുതറ - കൂലേറ്റം കോട്ടമല റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
ഉപ്പുതറ - കൂലേറ്റം കോട്ടമല റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
ഇടുക്കി: ഉപ്പുതറ - കൂലേറ്റം കോട്ടമല റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. റോഡിന്റെ ഒരു കിലോമീറ്റര്‍ ഭാഗത്താണ് ടാറിങ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. രാത്രി ഇതുവഴിയെത്തുന്ന ടൂവീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. മഴക്കാലമായതോടെ ഗര്‍ത്തങ്ങളില്‍ വെള്ളം കെട്ടിനിന്ന് കാല്‍നട യാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളും നിരവധി വിനോദസഞ്ചാരികളും കടന്നുപോകുന്ന പാതയാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. വാഗമണ്ണില്‍ നിന്നെത്തുന്ന നൂറുകണക്കിന് ഓഫ് റോഡ് ജീപ്പുകളും ഇതുവഴിയാണ് കടന്നു പോകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല എന്ന ആരോപണവും ശക്തമാണ്. അടിയന്തരമായി റോഡിന്റെ അറ്റപുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നുള്ള ആവശ്യമാണ് നാട്ടുകാര്‍ മുന്നോട്ടു വയ്ക്കുന്നത്.
What's Your Reaction?

