ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കോട്ടേഴ്‌സുകള്‍ നവീകരിക്കാന്‍ നടപടിയില്ല
ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കോട്ടേഴ്‌സുകള്‍ നവീകരിക്കാന്‍ നടപടിയില്ല

ഇടുക്കി: ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ താമസിക്കുന്ന കോട്ടേഴ്‌സുകള്‍ നവീകരിക്കുവാന്‍ നടപടിയില്ല. കാടുപടലങ്ങള്‍ കയറി ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനോട് ചേര്‍ന്ന് ആശുപത്രിപ്പടിയില്‍ ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും താമസിക്കുന്നതിനായി നിര്‍മിച്ച കോട്ടേഴ്‌സിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഉപ്പുതറയില്‍ കുടിയേറ്റക്കാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ ആശുപത്രി ഡിഗ്രേഡ് ചെയ്തതോടെ ഏറെ പ്രതിസന്ധിയിലാണ് ആശുപത്രി കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ഇവിടെ എത്തുന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള കോട്ടേഴ്‌സ് ഇത്തരത്തില്‍ കാട് കയറി കിടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോട്ടേഴ്‌സ് നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി കാടുപടലങ്ങള്‍ വെട്ടി വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






