കട്ടപ്പന ബസ് സ്റ്റാന്‍ഡ് കമാന നിര്‍മാണം സിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു

കട്ടപ്പന ബസ് സ്റ്റാന്‍ഡ് കമാന നിര്‍മാണം സിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു

Aug 21, 2025 - 10:29
 0
കട്ടപ്പന ബസ് സ്റ്റാന്‍ഡ് കമാന നിര്‍മാണം സിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു
This is the title of the web page

ഇടുക്കി: കട്ടപ്പന ഇടശേരി ജങ്ഷനില്‍ നഗരസഭ നിര്‍മിക്കുന്ന കമാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് സിപിഐ. അപകടസാധ്യത ഉയര്‍ത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്  വൈദ്യുതി വകുപ്പ് ഉന്നത അധികാരികള്‍ക്ക് സിപിഐ സൗത്ത് ലോക്കല്‍ സെക്രട്ടറി ഗിരീഷ് മാലിയില്‍ പരാതി നല്‍കിയിരുന്നു. അപകട സാധ്യതയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ സാഹചര്യത്തില്‍ അതിന്റെ അന്വേഷണം നടക്കുന്നതിനുമുമ്പേ  നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.  ട്രാന്‍സ്‌ഫോര്‍മറുകളുടെ സമീപത്തായിട്ട് വൈദ്യുതി ബന്ധം വിശ്ചേദിക്കാതെയാണ് കമാനം നിര്‍മിക്കുന്നത്. ഇത് നിര്‍മിക്കുന്ന വേളയിലും അല്ലാത്തപ്പോഴും വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ചു. നിര്‍മാണം തടഞ്ഞതോടെ  നഗരസഭ അധികൃതര്‍ സ്ഥലത്തെത്തുകയും  തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് കട്ടപ്പന പൊലീസ് എത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.  കമാനവുമായി ബന്ധപ്പെട്ട മുമ്പും നഗരസഭയ്ക്കുനേരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അപകടസാധ്യത നിലനിര്‍ത്തിക്കൊണ്ട് കമാന നിര്‍മാണവുമായി നഗരസഭ മുമ്പോട്ടു പോയാല്‍  വീണ്ടും പ്രതിഷേധം ഉണ്ടാകുമെന്നും  നേതാക്കള്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow