മരിയാപുരം പഞ്ചായത്തില്‍ പഠനോത്സവം നടത്തി
മരിയാപുരം പഞ്ചായത്തില്‍ പഠനോത്സവം നടത്തി

ഇടുക്കി: മരിയാപുരം പഞ്ചായത്തില്‍ പഠനോത്സവം നടന്നു. തിളക്കം 2025 പ്രസിഡന്റ് ജിന്‍സി ജോയി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഒരുവര്‍ഷം പഠിച്ച പഠന കാര്യങ്ങള്‍ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുക എന്നതാണ് പഠനോത്സവത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു പോള്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്ര്‌സ് സി. സുദിപാ ആമുഖ പ്രഭാഷണവും കട്ടപ്പന ബിപിഒ ഷാജിമോന്‍ മുഖ്യപ്രഭാഷണവും നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം ജിജോ ജോര്‍ജ്, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ അജിത്ത്, പിടിഎ പ്രസിഡന്റ് ജോബി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






