തേര്‍ഡ്ക്യാമ്പ് സ്‌കൂളിന് പുതിയ ഓഡിറ്റോറിയം: നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു

തേര്‍ഡ്ക്യാമ്പ് സ്‌കൂളിന് പുതിയ ഓഡിറ്റോറിയം: നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു

Jun 26, 2025 - 10:13
 0
തേര്‍ഡ്ക്യാമ്പ് സ്‌കൂളിന് പുതിയ ഓഡിറ്റോറിയം: നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു
This is the title of the web page

ഇടുക്കി: തേര്‍ഡ്ക്യാമ്പ് ഗവ. എല്‍.പി സ്‌കൂളിന് പുതുതായി അനുവദിച്ച ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കുറ്റ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സരിതാ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. സ്‌കൂളില്‍ വാഹനം വാങ്ങുന്നതിന് 25 ലക്ഷം രൂപയും എംഎല്‍എ നേരത്തെ അനുവദിച്ചിരുന്നു. യോഗത്തില്‍ ത്രിതല പഞ്ചായത്തംഗങ്ങളായ  ആനന്ദ് സി.വി, ഷിനി സന്തോഷ്, പി.ടി ഷിഹാബ്, സതി അനില്‍കുമാര്‍, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ രമേശ് കൃഷ്ണന്‍, കെ.സി സോമന്‍, ജോയി വര്‍ഗീസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മോളമ്മ സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് എം. ജെ ഫിലിപ്പോസ്, ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ഷിജിനാമോള്‍ പി.എം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow