കിളിയാര്‍കണ്ടം പൗരസമിതി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
കിളിയാര്‍കണ്ടം പൗരസമിതി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: കിളിയാര്‍കണ്ടം പൗരസമിതിയും എസ്എന്‍ഡിപി ശാഖയും ചേര്‍ന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന മുരിക്കാശേരി പ്രിന്‍സിപ്പല്‍ എസ് ഐ കെ ഡി മണിയന് യാത്രയയപ്പും നല്‍കി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി എ ഉലഹന്നാന്‍, ഡോളി സുനില്‍, വാത്തിക്കുടി പഞ്ചായത്തംഗങ്ങളായ റോസിലി മത്തായി, ബിന്ദു സന്തോഷ്, കാമാക്ഷി പഞ്ചായത്തംഗം ഫിലോമിന സാജു എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. പൗരസമിതി ചെയര്‍മാന്‍ ജോണ്‍ തോമസ് അധ്യക്ഷനായി. എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് സജീവന്‍ ചെരുവില്‍, സെക്രട്ടറി ബൈജു കാരൂരത്തില്‍, എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രഷീസല്‍ കുര്യന്‍, ബിജുമോന്‍ വടക്കേക്കര, എസ്‌സിപിഒ ജോഫിള്‍ ജോണ്‍, കെ കെ സന്തോഷ്, ജിനു വാട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?