കട്ടപ്പന കൃഷിഭവനുമുമ്പില്‍ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ നടത്തി
കട്ടപ്പന കൃഷിഭവനുമുമ്പില്‍ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: കര്‍ഷകരെ സംരക്ഷിക്കാന്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് എമ്മിന് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്ന് എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി. കട്ടപ്പന കൃഷിഭവനുമുമ്പില്‍ കര്‍ഷക കോണ്‍ഗ്രസ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഖ്യാപിക്കുന്നതല്ലാതെ പദ്ധതികളൊന്നും നടപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിക്കുന്നില്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ള പണം ആഡംബരത്തിനുവേണ്ടി ചെലവഴിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇ എം ആഗസ്തി കുറ്റപ്പെടുത്തി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ പാണാട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടില്‍, ഷൈനി സണ്ണി ചെറിയാന്‍, ജോസ് ആനക്കല്ലില്‍, ടോമി തെങ്ങുപള്ളില്‍, പി എസ് മേരിദാസന്‍, ലീലാമ്മ ബേബി, സജിമോള്‍ ഷാജി, ഐബിമോള്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






