കിസാന്‍ സഭ കട്ടപ്പന മണ്ഡലം കമ്മിറ്റി ലബ്ബക്കടയില്‍ ധര്‍ണ നടത്തി
കിസാന്‍ സഭ കട്ടപ്പന മണ്ഡലം കമ്മിറ്റി ലബ്ബക്കടയില്‍ ധര്‍ണ നടത്തി
ഇടുക്കി: കേന്ദ്ര സര്‍ക്കാരിനെതിരെ അഖിലേന്ത്യാ കിസാന്‍ സഭ കട്ടപ്പന മണ്ഡലം കമ്മിറ്റി ലബ്ബക്കടയില്‍ ധര്‍ണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കേണ്ട വിഹിതങ്ങളെല്ലാം തടഞ്ഞുവച്ചിരിക്കുകയാണ്. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിത്ത് ബില്‍, രാസവള വിലവര്‍ധനവ്, തൊഴിലുറപ്പ് ഭേദഗതി എന്നിവ പിന്‍വലിക്കുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. മണ്ഡലം പ്രസിഡന്റ് പി ജി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഷാജി മണ്ണൂര്‍, കെ എസ് രാജന്‍, ആല്‍വിന്‍ കക്കാട്ടില്‍, തങ്കമണി സുരേന്ദ്രന്‍, സജിമോന്‍ കുന്നുംപുറം, പിജെ സത്യപാലന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?