ചക്കുപള്ളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി: സിപിഐഎം പരാതി നല്‍കി
ചക്കുപള്ളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി: സിപിഐഎം പരാതി നല്‍കി
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ആറാം മൈലിലുള്ള ടര്‍ഫ് സ്റ്റേഡിയത്തിന് സമീപം സ്വകാര്യവ്യക്തി കൈയേറി റോഡ് നിര്‍മിച്ചതായി പരാതി. 30 വര്‍ഷംമുമ്പ് പഞ്ചായത്ത് വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ പഞ്ചായത്ത് ടര്‍ഫ് സ്റ്റേഡിയം നിര്‍മിക്കുകയും സമീപത്തു താമസിക്കുന്ന വീട്ടുകാര്‍ക്ക് മൂന്നടി വഴി നല്‍കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ സ്വകാര്യവ്യക്തി ഇപ്പോള്‍ ഭൂമി കൈയേറി റോഡ് നിര്‍മിച്ചു എന്നാണ് പരാതി. പുതിയ യുഡിഎഫ് ഭരണസമിതിയുടെ ഒത്താശയോടെയാണ് ഭൂമി കൈയേറ്റം നടന്നിരിക്കുന്നതെന്നും പിന്നില്‍സാമ്പത്തിക അഴിമതിയുള്ളതായി സംശയിക്കുന്നതായും സിപിഐഎംലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷെല്ലി തോമസ് പറഞ്ഞു. സംഭവത്തില്‍ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും കൈയേറിയ ഭൂമി പഞ്ചായത്തിന് തിരിച്ചുകിട്ടും വരെ സമരപരിപാടികളും നിയമ പോരാട്ടവും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
What's Your Reaction?