സുവര്‍ണഗിരിയില്‍ ഓണാഘോഷം നടത്തി 

സുവര്‍ണഗിരിയില്‍ ഓണാഘോഷം നടത്തി 

Sep 6, 2025 - 16:08
 0
സുവര്‍ണഗിരിയില്‍ ഓണാഘോഷം നടത്തി 
This is the title of the web page

ഇടുക്കി: കട്ടപ്പന സുവര്‍ണഗിരി സുവര്‍ണ ക്ലബ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മന്ത്രി  റോഷി ആഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ മത്സരങ്ങളും രാഹുല്‍ കൊച്ചാപ്പിയുടെ ഗാനമേളയും നടന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അങ്കണവാടി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവരെ ആദരിച്ചു. എം എ സുരേഷ് ആധ്യക്ഷനായി. വി ആര്‍ സജി, കെ ആര്‍ രാമചന്ദ്രന്‍, മനോജ് എം തോമസ്, ലിജോബി ബേബി, ബീന ജോബി, നിഷ പി എം, ഷമേജ് കെ ജോര്‍ജ് , ടി ശശി, ജോഷി കുട്ടട, മഞ്ജു സതീഷ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow