അയ്യങ്കാളി അവിട്ടംദിന ജന്മദിനാഘോഷം കട്ടപ്പനയില്‍
അയ്യങ്കാളി അവിട്ടംദിന ജന്മദിനാഘോഷം കട്ടപ്പനയില്‍

ഇടുക്കി: മഹാത്മാ അയ്യങ്കാളിയുടെ അവിട്ടംദിന ജന്മദിനാഘോഷം കെപിഎംഎസ് കട്ടപ്പന ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കട്ടപ്പന അംബേദ്കര്‍-അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മണ്ഡലത്തില്‍ പ്രവര്‍ത്തനമികവുകൊണ്ട് നായകനായി മാറിയ വ്യക്തിയാണ് അയ്യങ്കാളി. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരിക്കെ തന്നെ സാധാരണ്കകാരുടെ അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. വില്ലുവണ്ടി സമരവും കല്ലുമാല സമരവും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ പൊതുവാശയമെന്ന വേറിട്ട സിദ്ധാന്തത്തിന് നേതൃത്വം അയ്യങ്കാളിക്ക് കഴിഞ്ഞുന്ന പ്രശാന്ത് രാജു പറഞ്ഞു. കെപിഎംഎസ് ശാഖാ പ്രസിഡന്റ് ബാബു വി കെ അധ്യക്ഷനായി. എകെസിഎച്ച്എംഎസ് ജില്ലാ സെക്രട്ടറി ശശി വികെ മുഖ്യപ്രഭഷണം നടത്തി. കെഎസ്എസ് ജില്ലാ സെക്രട്ടറി കെ ആര്‍ രാജന്‍, കെപിഎംഎസ് ഉടുമ്പന്‍ചോല യൂണിയന്‍ മുന്‍ പ്രസിഡന്റ് എ കെ രാജു, രാജീവ് രാജു, സുരേഷ് മൊഴിയാങ്കല്‍, സന്ധ്യ എസ്, പ്രദീപ് പ്രഭാകരന്‍, ചന്ദ്രിക രാജു, ഓമന രവി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






