ഇടുക്കി മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎയുടെ എംഎല്‍എ ഓഫീസ് മാര്‍ച്ച് 9ന്

ഇടുക്കി മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎയുടെ എംഎല്‍എ ഓഫീസ് മാര്‍ച്ച് 9ന്

Mar 7, 2026 - 18:35
 0
ഇടുക്കി മണ്ഡലത്തിലെ വികസന മുരടിപ്പ്: എന്‍ഡിഎയുടെ എംഎല്‍എ ഓഫീസ് മാര്‍ച്ച് 9ന്
This is the title of the web page

ഇടുക്കി: ഇടുക്കി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് 9ന് രാവിലെ 10ന് ജനകീയ മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന വക്താവ് റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ കാല്‍ നൂറ്റാണ്ട് തികയ്ക്കുന്ന എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാണിക്കുന്നതിനും വികസനമുരടിപ്പിനെതിരെയുമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും പ്രാദേശിക ജനകീയ പ്രശ്‌നങ്ങളില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ ഒപ്പുശേഖരണം നടത്തിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ പരിപാടിയില്‍ ഉയര്‍ത്തിക്കാട്ടും. അതാത് സ്ഥലങ്ങളില്‍ ശേഖരിച്ച ഒപ്പുകള്‍ പരിപാടിയില്‍ വച്ച് ജില്ലാ നേതൃത്വത്തിന് കൈമാറും. കഴിഞ്ഞ നാല് വര്‍ഷവും ഒമ്പത് മാസവും മണ്ഡലത്തിലേക്ക് തിരിഞ്ഞുപോലും നോക്കാതിരുന്ന ഇടുക്കി എംഎല്‍എ ഇപ്പോള്‍ ഉദ്ഘാടനങ്ങളുടെ തിരക്കിലാണ്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആറുമാസം മുമ്പെങ്കിലും ബാക്കിയുള്ളപ്പോള്‍ ഉദ്ഘാടനങ്ങള്‍ നടത്തിയാല്‍ അംഗീകരിക്കാം. ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടത്തുന്ന ഉദ്ഘാടനങ്ങളെ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായി കാണാന്‍ സാധിക്കുകയുള്ളു. പല പദ്ധതികള്‍ക്കും വേണ്ടത്ര അനുമതികള്‍പോലും സമ്പാദിക്കാതെയാണ് ഉദ്ഘാടനം നടത്തിയിട്ടുള്ളത് .
ജില്ലയിലെ നിര്‍മാണ നിരോധനം ഇപ്പോഴും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഭൂപതിവ് നിയമ ഭേദഗതിയിലെ രണ്ടാമത്തെ ചട്ടം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. കട്ടപ്പന ഉള്‍പ്പെടെയുള്ള   സ്ഥലങ്ങളിലെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന വാഗ്ദാനവും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.  മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പട്ടയ നടപടികള്‍ വീണ്ടും ഹൈക്കോടതി സ്റ്റേ ചെയ്തത്. സിഎച്ച്ആര്‍ മേഖലയിലെ പട്ടയ നടപടി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിട്ടും അതിനെ മറികടക്കാന്‍ യാതൊന്നും ചെയ്യുന്നില്ല. ടൂറിസം മേഖലയിലെ പദ്ധതികള്‍ വാഗ്ദാനങ്ങളിലും ഉദ്ഘാടനങ്ങളിലും മാത്രം ഒതുങ്ങുന്നു. നാമമാത്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മന്ത്രി തടി തപ്പുകയാണ്. കാല്‍ നൂറ്റാണ്ടുകൊണ്ട് ഇടുക്കി നിയോജകമണ്ഡലത്തില്‍ എത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടുണ്ടോയെന്ന് ജനങ്ങള്‍ക്ക് വിലയിരുത്താന്‍ ഒരവസരം സൃഷ്ടിക്കുന്നതിനാണ് ദേശീയ ജനാധിപത്യമുന്നണി ഇടുക്കി എംഎല്‍എയുടെ ചെറുതോണി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.എന്‍ഡിഎയുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ബഹുജന മാര്‍ച്ചിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് , ബിഡിജെഎസ് സംസ്ഥാന സമിതിയംഗം മനേഷ് കുടിക്കയത്ത്, നിയോജകമണ്ഡലം ഇന്‍ ചാര്‍ജ് രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് ലീന രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow