നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പുതിയ ഒ പി ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പുതിയ ഒ പി ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Mar 7, 2026 - 18:25
 0
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പുതിയ ഒ പി ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആശുപത്രിയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സാധ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തില്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, വെന്റിലേറ്റര്‍ ബെഡുകള്‍, ഡയാലിസിസ് യൂണിറ്റ്, ആധുനിക ലാബുകള്‍ ഇവയെല്ലാമാണ് സാധ്യമാക്കാന്‍ ലക്ഷ്യമിടുന്നത്. 80 കോടി രൂപയ്ക്ക് ഓപ്പറേഷന്‍ തിയറ്ററുകളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങും. 150 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ഈ നിര്‍മാണ പദ്ധതിയുടെ ആദ്യ ഭാഗമായ ഒപി ബ്ലോക്കിന്റെ സിവില്‍ സ്ട്രക്ചര്‍ ജോലികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. എം എം മണി എംഎല്‍എ അധ്യക്ഷനായി. ദീര്‍ഘനാളത്തെ ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാകും. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ 610 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ആറും ഏഴും നിലകളുള്ള ഇരട്ട മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഹൈറേഞ്ചിലെ മികച്ച ചികിത്സാ കേന്ദ്രം എന്ന നിലയില്‍ മിനി മെഡിക്കല്‍ കോളേജായാണ് ആശുപത്രി വിഭാവനം ചെയ്തിരിക്കുന്നത്. ആശുപത്രി പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. കാത്ത് ലാബിന്റ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, കരണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്‌കര്‍,  ജില്ലാപഞ്ചായത്തംഗം തിലോത്തമ സോമന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ ആര്‍ രാമചന്ദ്രന്‍, പഞ്ചായത്തംഗം റെജി വി, സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനംഗം ജോസ് പാലത്തിനാല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി എന്‍ വിജയന്‍, വി സി അനില്‍, സുരേഷ് പള്ളിയാടി, ജിന്‍സണ്‍ വര്‍ക്കി, ടി എം ജോണ്‍, ആര്‍ സുരേഷ്, ധനേഷ്‌കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ് സുരേഷ് വര്‍ഗീസ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഖയാസ് ഇ കെ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍ ജോസഫ് സേവ്യര്‍ കല്ലുപുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow