വണ്ടിപ്പെരിയാറിലെ ഭാരത് പെട്രോള്‍ പമ്പില്‍നിന്ന് വിതരണംചെയ്ത ഡീസലില്‍ വെള്ളം: 15 വാഹനങ്ങള്‍ തകരാറില്‍: വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി 

വണ്ടിപ്പെരിയാറിലെ ഭാരത് പെട്രോള്‍ പമ്പില്‍നിന്ന് വിതരണംചെയ്ത ഡീസലില്‍ വെള്ളം: 15 വാഹനങ്ങള്‍ തകരാറില്‍: വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി 

Mar 7, 2026 - 18:15
 0
വണ്ടിപ്പെരിയാറിലെ ഭാരത് പെട്രോള്‍ പമ്പില്‍നിന്ന് വിതരണംചെയ്ത ഡീസലില്‍ വെള്ളം: 15 വാഹനങ്ങള്‍ തകരാറില്‍: വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറിലെ ഭാരത് പെട്രോള്‍ പമ്പില്‍നിന്ന് വിതരണംചെയ്ത ഡീസലില്‍ വെള്ളം കലര്‍ന്നതായി പരാതി. ശനിയാഴ്ച രാവിലെ ഒമ്പതോടെ പമ്പില്‍നിന്ന് ഡീസല്‍ നിറച്ച 15ലേറെ വാഹനങ്ങള്‍ തകരാറിലായി. വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലില്‍ വെള്ളം കലര്‍ന്നതായി വ്യക്തമായത്. തുടര്‍ന്ന് വാഹന ഉടമകള്‍ പമ്പ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഭാരത് പെട്രോളിയം സെയില്‍സ് വിഭാഗത്തെ വിവരം ധരിപ്പിച്ചു. അറ്റകുറ്റപ്പണി നടത്താന്‍ വാഹനമുടമകള്‍ക്ക് ചെലവായ തുക നല്‍കുകയും പകരം ഡീസലും നിറച്ചുനല്‍കുകയും ചെയ്തു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പമ്പില്‍ അറ്റകുറ്റപ്പണി നടത്തിയത്. ഭാരത് പെട്രോളിയം സെയില്‍സ് വിഭാഗമാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. മൂന്ന് സംഭരണ ടാങ്കുകളില്‍ ഒരെണ്ണത്തിലെ ഡീസലിലാണ് വെള്ളം കലര്‍ന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow