കല്‍ത്തൊട്ടിയില്‍ വടംവലി മത്സരം സെപ്റ്റംബര്‍ 6ന്
കല്‍ത്തൊട്ടിയില്‍ വടംവലി മത്സരം സെപ്റ്റംബര്‍ 6ന്
ഇടുക്കി: കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയും എക്‌സ്സൈസ് വകുപ്പ് വിമുക്തി മിഷനും ചേര്‍ന്ന് സെപ്റ്റംബര്‍ 6ന് വൈകിട്ട് 5ന് കല്‍ത്തൊട്ടി ജങ്ഷനില്‍ വടംവലി മത്സരം നടത്തും. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഉദ്ഘാടനംചെയ്യും. വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ എ ഡി പ്രതിജ്ഞ ചൊല്ലികൊടുക്കും. ദേവസ്യ എബ്രഹാം പൊടിപാറ അധ്യക്ഷനാകും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തും. കല്‍ത്തൊട്ടി ഹോളി ഫാമിലി പള്ളി വികാരി ഫാ. റെജി മാത്യു, ഇടുക്കി എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ ഡെന്നിസന്‍ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോമോന്‍ തെക്കേല്‍, പഞ്ചായത്തംഗം ജെയിംസ് മ്ലാക്കുഴി, ഷില്‍ബി കിത്താപള്ളി എന്നിവര്‍ സംസാരിക്കും.
What's Your Reaction?